ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ വൈകിട്ട് ആറുവരെ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലും നെടുമ്പാശേരി–ആലുവ മേഖലകളിലും ഇന്ന് വൈകിട്ട് ആറു മണിവരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ സമയങ്ങളിൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമായിരിക്കും.

ഉച്ചയ്ക്ക് 12.40 മുതൽ 2 മണിവരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണമായും നിയന്ത്രിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക വഴിതിരിച്ചുവിടലുകളും ഒരുക്കിയിട്ടുണ്ട്.

പറമ്പയം, ദേശം, പറവൂർ കവല, അത്താണി തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മെയിൻ റോഡിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി ഗതാഗത ക്രമീകരണങ്ങൾ പരിശോധിച്ച് യാത്ര ചെയ്യണമെന്ന് പോലീസ് നിർദേശിച്ചു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ ഡ്രോണുകൾ പറത്തുന്നതിനും വഴിയോര കച്ചവടങ്ങൾ നടത്തുന്നതിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനം പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക