വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി നൽകിയത്.

വിഇഎച്ച് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുക. നാളെ മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലേക്കാണ് താൽക്കാലികമായി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം.

യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. വൈകിട്ട് ആറുമണി മുതൽ അർധരാത്രി 12 മണിവരെയുള്ള ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള സമയങ്ങളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയരുകയും വൈദ്യുതി പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധിക വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. താൽക്കാലിക ക്രമീകരണത്തിലൂടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

മറുപടി രേഖപ്പെടുത്തുക