ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് നടൻ പ്രകാശ് രാജ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ @ കൊച്ചി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗത് സിങ്ങിനെയും ഗാന്ധിജിയെയും മാതൃകയാക്കി പോരാടുമെന്നും ഗോഡ്സെയുടെ വഴിയിലൂടെയല്ല മുന്നോട്ടുപോകുകയെന്നും പ്രകാശ് രാജ് പറഞ്ഞു.
ഈ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവാക്കൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നും പാർലമെന്റിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഇത് പ്രതിഷേധത്തിന്റെ കാലഘട്ടമാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സി.ജെ.പി നേതാവ് അഭിജിത് ദിപ്കെയും പരിപാടിയിൽ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, മന്ത്രി പി. രാജീവ് തുടങ്ങിയവരും വേദിയിലെത്തി. പോരാട്ടം തുടരുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി.
