പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ സഹായത്തോടെയാണ് മോദി അധികാരത്തിലെത്തിയതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും വിദേശികളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ ഏത് വേദിയിലും ഏത് സമയത്തും തന്നോട് തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
എന്നാൽ തന്റെ വെല്ലുവിളി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ധൈര്യപ്പെടില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
