ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനം. നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്നായിരിക്കും നിയമനം നടത്തുക.
ഇതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾക്ക് പുതിയ നിയമന സാധ്യത തുറക്കും. സർവകലാശാലയിലെ ആകെ 70 അനധ്യാപക തസ്തികകളിൽ ശേഷിക്കുന്ന 34 ഒഴിവുകളിലേക്കുള്ള നിയമനം നിലവിലെ രീതിയിൽ കരാർ അടിസ്ഥാനത്തിൽ തുടരും.
