ഒരു ലോഡ് പുസ്തകവും പെന്നും പെൻസിലുകളുമായാണ് കഴക്കൂട്ടം എംഎൽഎ വി.മുരളീധരന്റെ ഇപ്പോഴത്തെ യാത്ര. എംഎൽഎയുടെ വണ്ടി നിറയെ പഠനോപകരണ സാമഗ്രികൾ നിറയാൻ കാരണക്കാരൻ ആകട്ടെ, ഒരു പൊന്നാടയും.
ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിലാണ് പൊന്നാട വേണ്ട വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന കൊച്ചു സമ്മാനങ്ങൾ മതിയെന്ന് വി.മുരളീധരൻ നിലപാട് പറഞ്ഞത്.
തുടർന്ന് നടന്ന പൊതുപരിപാടികളിൽ, കൂടിക്കാഴ്ചകളിലെല്ലാം പൊന്നാടയ്ക്ക് പകരം പഠനോപകരണ സാമഗ്രികൾ നൽകിയാണ് എംഎൽഎയെ എല്ലാവരും വരവേൽക്കുന്നത്. ഡൽഹി സന്ദർശനത്തിൽ എയിംസിൽ നിന്നുള്ള ജീവനക്കാർ ആയിരം കുട്ടികൾക്കുള്ള പുസ്തകവും പേനയുമാണ് വി.മുരളീധരന് സമ്മാനിച്ചത്.
കഴക്കൂട്ടം മുതൽ ഡൽഹി വരെ പുതിയ ക്യാംപയിൻ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് എംഎൽഎ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ അനവധി വിദ്യാർത്ഥികൾക്കാണ് ഇത് ഉപകാരപ്പെടുന്നത്.

