വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വഖഫ് വിഷയത്തിൽ കേന്ദ്രത്തിന് വഴിയൊരുക്കിയത് ഇടത് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചത്.
കേന്ദ്രം വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് വിശ്വാസികളെ സർക്കാർ വഞ്ചിച്ചുവെന്നും ലീഗിന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം പിൻവലിക്കേണ്ടി വന്നതെന്നും സലാം പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടനയിലും കേന്ദ്ര നിയമത്തിന്റെ സമീപനമാണ് സർക്കാർ പിന്തുടർന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതര മതസ്ഥരെ ബോർഡിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിട്ടില്ലെന്നും നിലവിലെ കേസുകളിൽ നിയമപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സലാം വ്യക്തമാക്കി. വഖഫ് വിഷയത്തിൽ എൽഡിഎഫ് സ്വീകരിച്ച നിലപാട് കാപട്യമാണെന്നും അദ്ദേഹം വിമർശിച്ചു.
