പിണറായി വിജയന്റെ ഫേസ്ബുക്ക് ബയോ മാറ്റം: സത്യാവസ്ഥ എന്ത്?

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് ബയോ ഇന്ന് മാറ്റിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഈ മാറ്റം ഇന്നല്ല, മാർച്ച് 16-ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് ഉണ്ടായത്.

അന്ന് ബയോയിൽ ഉണ്ടായിരുന്ന ‘മുഖ്യമന്ത്രി’ എന്ന പദം നീക്കം ചെയ്ത് ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാക്കി മാറ്റുകയായിരുന്നു. ഈ തിരിച്ചറിയലാണ് ഇപ്പോൾ ബയോയിലുള്ളത്.

അതോടൊപ്പം, ‘ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള’ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സർക്കാർ ഔദ്യോഗിക മുദ്രയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, എക്സിറ്റ്പോൾ സൂചനകൾ തള്ളിക്കളയുന്ന എൽഡിഎഫ് നേതാക്കൾ, നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക