വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ് കേരളത്തിലെത്തുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസങ്ങളിലായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഈ വിവരം ആർജെഡി വർക്കിംഗ് പ്രസിഡന്റ്അ എംവി സ്രെയംസ് കുമാർ റിയിച്ചു.
മാർച്ച് 31ന് വൈകുന്നേരം 7 മണിക്ക് പൊന്നാനിയിൽ കെ എം സാക്കിറിൻറെ തിരഞ്ഞെടുപ്പ് പര്യടന യോഗത്തിൽ അദ്ദേഹം സംസാരിക്കും.
ഏപ്രിൽ 1ന് വൈകുന്നേരം പേരാമ്പ്രയിൽ ടിപി രാമകൃഷ്ണന്റെ പ്രചാരണ യോഗത്തിലും, വടകര മണ്ഡലത്തിലെ ഓർക്കാട്ടേരിയിൽ കെ എം ഭാസ്കരന്റെ യോഗത്തിലും പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 6.30ന് പാനൂരിൽ ആർജെഡി സ്ഥാനാർത്ഥിയായ പികെ പ്രവീണിന്റെ പൊതുയോഗത്തിലും അദ്ദേഹം പ്രസംഗിക്കും.
ഏപ്രിൽ 2ന് രാവിലെ 11 മണിക്ക് ബേപ്പൂർ കുണ്ടായിത്തോട് മേഖലയിൽ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് കൽപ്പറ്റയിൽപികെ അനിൽകുമാറിന്റെ പൊതുയോഗത്തിലും, വൈകുന്നേരം 6.30ന് തിരുവമ്പാടിയിൽ ലിന്റോ ജോസഫിന്റെ പ്രചാരണ പരിപാടിയിലും പങ്കുചേരും.
