യുവനടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. തൊടുപുഴയിൽ നടന്ന ഒരു പരിപാടിക്കിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
നടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. രഞ്ജിത് ഇപ്പോൾ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ നിർത്തിയിരിക്കുകയാണെന്നും ഉടൻ കൊച്ചി പൊലീസ് ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡി.സി.പി. അശ്വതി ജിജി ആണ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നടിയുടെ മൊഴി രണ്ടു ദിവസം മുൻപ് വനിതാ പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയിരുന്നു.
അറസ്റ്റിനു മുന്നോടിയായി, രഞ്ജിത്തിനെതിരെ നേരിട്ടുള്ള അന്വേഷണം നടത്തിയിരുന്നു. കേസും തുടർന്ന് എടുത്ത നടപടികളും അതീവ രഹസ്യമായി നടന്നു. പരാതി സിറ്റി കമ്മീഷണർകാളിരാജ് മഹേശ്വറിന്കൈ മാറിയിരുന്നു. നടിയുടെ മൊഴിയിൽ ശക്തമായ ആരോപണങ്ങൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
