കൊള്ളയ്ക്കുള്ള പ്രതിഫലമാണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കെ സുരേന്ദ്രൻ

സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി.

ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ച വിഷയത്തിൽ കോൺഗ്രസിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ച സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. “വലിയ കൊള്ളയ്ക്ക് വലിയ പാരിതോഷികം” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, അതിന് പിന്നാലെ പത്താം ദിവസം തന്നെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു.

“കേരളത്തിൽ എന്താണ് സംഭവിക്കുന്നത് രാഹുൽജി? ഇത് കൊള്ളയ്ക്കുള്ള പ്രതിഫലമാണോ, അതോ ജനാധിപത്യത്തിന്റെ സൗന്ദര്യമാണോ?” എന്ന് കെ. സുരേന്ദ്രൻ എക്‌സിൽ കുറിച്ചു.

മറുപടി രേഖപ്പെടുത്തുക