രമേശ് ചെന്നിത്തലയുമായി സംസാരിക്കും; കെസി വേണുഗോപാൽ നിരാശനായിട്ടില്ലെന്ന് ദീപ ദാസ് മുൻഷി

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചിമതലയുള്ള എഐസിസി വക്താവ് ദീപാദാസ് മുൻഷി വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും പാർട്ടിയിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

കെസി വേണുഗോപാലിന് ഇനിയും രാഷ്ട്രീയമായി മുന്നേറാൻ സമയമുണ്ടെന്നും അദ്ദേഹം പൂർണമായും സന്തുഷ്ടനാണെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. വേണുഗോപാലിന് യാതൊരു മാനസിക വിഷമവുമില്ലെന്നും നിരാശയുടെ സാഹചര്യങ്ങളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ദീപ ദാസ് മുൻഷി പ്രതികരിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല എംഎൽഎമാർ ഹൈക്കമാന്റിനെ ഏൽപ്പിച്ചതാണെന്നും അന്തിമ തീരുമാനങ്ങൾ പാർട്ടി നേതൃത്വം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നും, എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തുടർനടപടികളെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക