തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ യുഎഇ യാത്ര; വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് സിപി ബാവ ഹാജി

തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ ആകർഷക സമ്മാനം വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്ത്. വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് 15 ദിവസത്തെ യുഎഇ യാത്രയും അതിനുള്ള മുഴുവൻ ചെലവും താനാണ് വഹിക്കുകയെന്ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അറിയിച്ചു. മംഗലം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.

പ്രവർത്തകർ ഇനി ശ്രദ്ധിക്കേണ്ടത് വോട്ട് ചെയ്യലും വോട്ട് ഉറപ്പാക്കലുമാണെന്ന് ബാവ ഹാജി പറഞ്ഞു. പുതിയ വോട്ടർമാരെ ചേർക്കാൻ സമയം കഴിഞ്ഞതിനാൽ, നിലവിലുള്ള വോട്ടുകൾ പരമാവധി യുഡിഎഫിന് ലഭിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ കെ.ടി. ജലീലും എൻഡിഎ സ്ഥാനാർത്ഥിയായി രവി തേളത്തും മത്സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ 2185 വോട്ടിനാണ് കെ.ടി. ജലീൽ പരാജയപ്പെടുത്തിയത്.

മറുപടി രേഖപ്പെടുത്തുക