നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വി: പി കെ ശ്രീമതി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് “നാണംകെട്ട ലജ്ജാകരമായ തോൽവി”യാണെന്ന് പികെ ശ്രീമതി പ്രതികരിച്ചു. തോൽവിയെക്കുറിച്ച് വിശദമായ പഠനവും പരിശോധനയും നടത്തുമെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്വം ഒരാളിൽ മാത്രം ചുമത്താൻ കഴിയില്ലെന്നും, സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ് എന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അതേസമയം, വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം,, പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ശക്തമായ നിലപാടുമായി കെ കെ ശൈലജ രംഗത്തെത്തി. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ പാർട്ടി പോളിറ്റ് ബ്യൂറോ അംഗമാണെന്നും, അത്തരമൊരു സ്ഥാനമുള്ള നേതാവ് തന്നെ നേതൃത്വം തുടരുന്നതിൽ പ്രശ്നങ്ങൾ ഇല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. എന്തെങ്കിലും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു. തന്നെ പാര്‍ട്ടി എവിടെ തഴഞ്ഞുവെന്നാണ് പറയുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു. ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരിയായ കെ കെ ശൈലജയെ ഈ നിലയിലാക്കിയത് പാര്‍ട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറുപടി രേഖപ്പെടുത്തുക