ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുത്: സാധ്വി ശ്രദ്ധ ഗോപാൽ

ഒരിടവേളയ്ക്ക് ശേഷം പശുവിനെ സംബന്ധിച്ച വിവാദപരമായ പരാമർശം വീണ്ടും രാജ്യത്ത് വൈറലാകുകയാണ്. ചായ കുടിക്കുന്നവർക്കെതിരെ വിചിത്രമായ ആരോപണവുമായി സ്വാധി ശ്രദ്ധ ഗോപാൽ l രംഗത്തെത്തി.

ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നതിന് തുല്യമാണെന്നും ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും, അങ്ങനെ ചെയ്യുന്നത് ഹൈന്ദവ സംസ്കാരത്തിനെതിരാണെന്നും സാധ്വി പ്രസ്താവിച്ചു. ചായ ഇല്ലാത്ത കാലത്തും മുൻഗാമികൾ ജീവിച്ചിരുന്നുവെന്നും, ചായ കുടിക്കാത്തതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ചായ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട അവർ, തുടക്കത്തിൽ അസ്വസ്ഥത തോന്നിയേക്കാമെങ്കിലും അതിൽ നിന്ന് മാറിനിൽക്കണമെന്നും കൂട്ടിച്ചേർത്തു.

വ്യാസപീഠത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഈ പരാമർശങ്ങൾ ഉന്നയിച്ചത്. രാജസ്ഥാനിൽ നിന്നുള്ള സാധ്വി സംസ്കാര-ധർമ്മ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇവരുടെ പ്രസംഗങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ ഈ പരാമർശത്തെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക