പിണറായി പ്രതിപക്ഷ നേതാവ്; സിപിഎമ്മിൽ നിർണായക തീരുമാനം

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന നിർണായക തീരുമാനമാണ്സി ഇന്ന് ചേർന്ന പിഎം സംസ്ഥാന നേതൃത്വയോഗത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്ന സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കുമെന്ന് യോഗത്തിൽ ഏകകണ്ഠമായ ധാരണയായതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന നേതൃത്വയോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായത്. വിഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കണമെന്ന് നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടത്. ദീർഘകാല ഭരണപരിചയവും സംഘടനാപരമായ മേൽക്കോയ്മയും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ.

സിപിഎമ്മിനകത്തും ഇടത് മുന്നണിയിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഈ നീക്കം വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ സ്വാധീനിക്കുന്ന പുതിയ രാഷ്ട്രീയ ഘട്ടത്തിന് തുടക്കമാകുന്ന തീരുമാനമായാണ് ഇത് കാണപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക