സ്വാശ്രയ കോഴ്‌സുകൾക്ക് നിയന്ത്രണമില്ലാത്ത അനുമതി; സർക്കാർ സർക്കുലർ പിൻവലിക്കണമെന്ന് പിണറായി വിജയൻ

എയ്ഡഡ്, സ്വയംഭരണ കോളേജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും അനുമതി നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്‌മെന്റുകളുടെ ലാഭതാൽപര്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരുന്ന സെപ്റ്റംബർ 11-ലെ സർക്കുലറിലെ വ്യവസ്ഥകൾ പുതിയ ഉത്തരവിലൂടെ അട്ടിമറിച്ചെന്നാണ് പിണറായി വിജയന്റെ ആരോപണം. സർക്കാർ അനുമതിയും ആവശ്യകതാ പഠനവും ഇല്ലാതെ കോഴ്‌സുകളും സീറ്റുകളും വർധിപ്പിക്കാൻ അനുവദിക്കുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെറിറ്റും സംവരണവും അട്ടിമറിച്ച് സീറ്റുകൾ വിൽക്കാൻ സാഹചര്യമൊരുക്കുന്ന നടപടികൾക്കെതിരെ സമഗ്രമായ നിയമപരിശോധന നടത്തണമെന്നും സർക്കാരിനോട് പിണറായി വിജയൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക