ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചർ നെറ്റ്‌വർക്ക് യാഥാർഥ്യമാകുന്നതോടെ ഫുജൈറയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ വളർച്ച പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുന്നതോടെ ഫുജൈറ സ്ഥിര താമസത്തിനും നിക്ഷേപത്തിനും കൂടുതൽ ആകർഷക കേന്ദ്രമാകുമെന്നാണ് വിലയിരുത്തൽ.
റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ പ്രോപ്പർട്ടി വില 2029 മുതൽ 2031 വരെ 20 മുതൽ 30 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു. ഫുജൈറ, സക്കംകം സ്റ്റേഷൻ മേഖലകളിലാകും നിക്ഷേപകരുടെ പ്രധാന ശ്രദ്ധ.
ടൂറിസം, വാണിജ്യ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും റെയിൽ പദ്ധതിയിലൂടെ വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. മികച്ച ഗതാഗത സൗകര്യവും താരതമ്യേന കുറഞ്ഞ ചെലവിലുള്ള പാർപ്പിടവും ഫുജൈറയെ യു.എ.ഇയിലെ വളർന്നുവരുന്ന പ്രധാന റിയൽ എസ്റ്റേറ്റ് ഹബ്ബാക്കി മാറ്റുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
