നുണപ്രചാരണത്തിൽ കോൺഗ്രസ് ബിജെപിയുടെ ചേട്ടൻ: കെ.കെ. ശൈലജ ടീച്ചർ

വോട്ട് നേടാൻ നുണപ്രചാരണങ്ങൾ നടത്തുന്ന കാര്യത്തിൽ കോൺഗ്രസ് ബിജെപിയുടെ ചേട്ടനാകുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. ആരോപിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ വൈരാഗ്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ മാറിയാൽ ക്ഷേമപദ്ധതികൾ അട്ടിമറിക്കപ്പെടുമെന്നും ശൈലജ മുന്നറിയിപ്പ് നൽകി.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പത്മകുമാറിന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് സർക്കാരിനും പാർട്ടിക്കുമുള്ളതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക