ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രിയുണ്ടാകും: ബിനോയ് വിശ്വം

കേന്ദ്രബജറ്റിൽ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. നാളത്തെ ബജറ്റിൽ കേരളത്തെ കേന്ദ്ര സർക്കാർ മറക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. കർഷകരടക്കമുള്ള രാജ്യത്തിന്റെ അന്നദാതാക്കളെ ബജറ്റിൽ അവഗണിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭംഗിവാക്കുകൾ കേൾക്കാനല്ല ജനങ്ങളിലേക്കിറങ്ങിയതെന്നും, ജനങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും നേരിട്ട് കേട്ടുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനപക്ഷ ഭരണത്തിന്റെ പത്ത് വർഷം പൂർത്തിയാകുമ്പോൾ വീണ്ടും ഇതേ സർക്കാർ തന്നെ അധികാരത്തിൽ വരണമെന്ന ആഗ്രഹമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്നും, മൂന്നാമതും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ നടക്കുന്ന യാത്ര വലിയ മുന്നേറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രിയുണ്ടാകുമെന്നും, അത് എപ്പോൾ എന്നല്ലെങ്കിലും ഒരിക്കൽ സംഭവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

മറുപടി രേഖപ്പെടുത്തുക