ഡോ. റോയ് സി ജെയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. ഇൻകം ടാക്‌സ് പരിശോധനയ്ക്കിടെ നിർബന്ധമായ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന ആരോപണം കത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചു.

റിട്ടയർഡ് ഹൈക്കോടതി ജഡ്ജിയെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഒരു മുറിയിൽ പരിശോധന നടക്കുമ്പോൾ മറ്റൊരു മുറിയിലേക്ക് പോയി സ്വയം വെടിവെക്കാൻ എങ്ങനെ സാധിച്ചുവെന്നതടക്കമുള്ള സംശയങ്ങൾ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡോ. റോയ് സി ജെയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണെന്നും കത്തിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക