പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്, ഒറ്റയ്ക്ക് മത്സരിക്കും

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കൈകൊടുക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് അന്തിമ തീരുമാനമുണ്ടായത്.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക