2025-ൽ റെക്കോർഡ് ഭേദിച്ചുകൊണ്ട് നേട്ടവുമായി കേരളാ ടൂറിസം

2025-ൽ കേരളം സന്ദർശിച്ച സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് കേരള ടൂറിസം മുന്നേറി. 2024-ലെ കണക്കായ 2,29,85,363നെ അപേക്ഷിച്ച് 2025-ൽ 28,95,002 പേർ അധികം സംസ്ഥാനത്ത് എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 2,58,80,365 സഞ്ചാരികളാണ് 2025-ൽ കേരളം സന്ദർശിച്ചതെന്ന് ടൂറിസം ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 36.3% അധിക വളർച്ചയാണ്. വിദേശ സഞ്ചാരികളുടെയും വരവിൽ ഗണ്യമായ ഉയർച്ച ഉണ്ടായി. 2025-ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ റെക്കോർഡിനെ അപേക്ഷിച്ച് ഇത് 11.33% വർദ്ധനവാണ്.

കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

റെക്കോർഡുകൾ ഭേദിച്ച്, മുന്നേറി കേരള ടൂറിസം.

സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്..

2025 ലെ കണക്ക് അനുസരിച്ച് 2,58,80,365 സഞ്ചാരികള്‍ കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. 2024 ലേതിനേക്കാള്‍ 28,95,002 സഞ്ചാരികളാണ് അധികമായി എത്തിയത്. ( 2024 – 2,29,85,363)

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 36.3 ശതമാനം അധികമാണ് ഈ വർദ്ധനവ്.

2025 ല്‍ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33 ശതമാനമാണ് വർദ്ധനവ്.

കേരള ടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി..

മറുപടി രേഖപ്പെടുത്തുക