കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിടില്ല; സ്വതന്ത്രനായി മത്സരിക്കാനില്ല: കെ. സുധാകരൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലും കോൺഗ്രസ് വിടില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്നും വ്യക്തമാക്കി കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസിന് പുറത്ത് പോകാൻ തനിക്ക് മറ്റൊരു വേദിയില്ലെന്നും പാർട്ടിയെ വെല്ലുവിളിക്കാനുള്ള ഉദ്ദേശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി അനുമതി നൽകിയാൽ ഇനിയും മത്സരിക്കാൻ തയ്യാറാണെന്നും, പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിധേയനായി തുടരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിടുന്നത് ശരിയാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഇതിനിടെ, സുധാകരന്റെ നിലപാട് മയപ്പെടുത്തുന്നതിനായി മല്ലികാർജുൻ ഖാർഗെ അദ്ദേഹവുമായി നേരിൽ കൂടിക്കാഴ്ച നടത്തി. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഉപതിരഞ്ഞെടുപ്പ് സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഖാർഗെ ഉപദേശിച്ചു. മറ്റു വിഷയങ്ങൾ രാഹുൽ ഗാന്ധി പങ്കെടക്കുന്ന കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക