സിപിഎം പുറത്താക്കിയ പികെ ശശി ഇനി യുഡിഎഫ് സ്ഥാനാർഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കും. കൈപ്പത്തി ചിഹ്നത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അറിയിപ്പ്.
പാലക്കാട് വിമത കൺവെൻഷൻ സംഘടിപ്പിച്ച് പാർട്ടിയെ വെല്ലുവിളിച്ചതിനെ തുടർന്ന് സിപിഎം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാർട്ടി നടപടിയോട് പ്രതികരിച്ച ശശി, പുറത്താക്കാനുള്ള പൂർണ്ണ അധികാരം പാർട്ടിക്കുണ്ടെന്ന് വ്യക്തമാക്കി.
ദീർഘകാല സിപിഐഎം ബന്ധം അവസാനിച്ചുവെങ്കിലും, തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. “കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും” എന്ന മുന്നറിയിപ്പും ശശി നൽകി.
