വെറുതെ പുലിമടയിൽ കൊണ്ടുപോയി തലവ‌യ്‌ക്കേണ്ട; സതീശനുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് സലിം കുമാർ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംവാദത്തിന് തയ്യാറെടുക്കുന്നതിനെ പരിഹസിച്ച് നടൻ സലിംകുമാർ രംഗത്തെത്തി. “വെറുതെ പുലിമടയിൽ തലവെക്കേണ്ടതില്ല”െന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻകാലത്ത് തോമസ് ഐസകിനെ പണ്ട് വി.ഡി. സതീശൻ ധൃതരാഷ്ട്രർ എന്ന് എഴുതിച്ചു. മുഖ്യമന്ത്രിയെ കൊണ്ട് സതീശൻ ഋത്വിക്റോഷൻ എന്നെഴുതിക്കുമെന്നും സലിം കുമാർ പരിഹസിച്ചു..

ഇതിനിടെ, മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയെ കുറിച്ച് പ്രതികരിച്ച സലിംകുമാർ, അതിനെ ഭയക്കുന്നില്ലെന്നും പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും, താൻ പരാമർശിച്ച സ്ഥലംയും വ്യക്തിയും ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ പ്രചാരണം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉന്നയിക്കുന്ന വിഷയങ്ങൾ ചിലരെ ഭയപ്പെടുത്തുന്നുവെന്നും, ആദ്യം ഒരു സ്ഥലത്ത് മാത്രം പ്രചാരണം നടത്താനായിരുന്നു തീരുമാനം, എന്നാൽ സഖാക്കളുടെ വിമർശനങ്ങളും പ്രകോപനങ്ങളും ഉണ്ടായതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതാണെന്നും സലിംകുമാർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക