കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പി വി അൻവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ എൽഡിഎഫ് ഒരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസ്നെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് പരാതി.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം “മരുമോനിസം”, “പിണറായിസം” തുടങ്ങിയ പരാമർശങ്ങളിലൂടെ റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നു എന്നതാണ് എൽഡിഎഫിന്റെ ആരോപണം. ഇന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാനാണ് എൽഡിഎഫിന്റെ തീരുമാനം.
