ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായി മാറിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഏകദേശം 40 രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ബ്രിട്ടൻ വെളിപ്പെടുത്തി. ഈ കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്ത്യയും ഈ പട്ടികയിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വെർച്വലായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ യോഗത്തിൽ യുഎസ് പങ്കെടുക്കുന്നില്ല.
ലോകം ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു . ഈ സാഹചര്യത്തിൽ ബ്രിട്ടൻ പ്രതികരിക്കുകയായിരുന്നു . ഇന്ത്യയ്‌ക്കൊപ്പം ഫ്രാൻസ്, ജർമ്മനി, കാനഡ, യുഎഇ എന്നിവയുൾപ്പെടെ 40 രാജ്യങ്ങൾ ഈ വെർച്വൽ യോഗത്തിൽ പങ്കെടുക്കും. അടുത്ത ആഴ്ചയാണ് ഈ യോഗം നടക്കുക. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂപ്പറാണ് ഈ യോഗത്തിന് നേതൃത്വം നൽകുന്നത്. ഇറാന്റെ മനോഭാവം ആഗോള സാമ്പത്തിക സുരക്ഷയെ തകർക്കുന്നുണ്ടെന്ന് കൂപ്പർ ആശങ്ക പ്രകടിപ്പിച്ചു.
