പൂഞ്ഞാറിൽ വനിതാ റാലിക്കായി ആളുകളെ എത്തിക്കാൻ സാരി വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ ബിജെപി വനിതാ നേതാവ് മിനർവ മോഹൻ . തിടനാട് മേഖലയിലെ റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്ക് സാരി നൽകാമെന്ന് പറഞ്ഞ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍.
പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഈ സന്ദേശം എത്തിയതെങ്കിലും, പിന്നീട് തെറ്റായ ഗ്രൂപ്പിലേക്കാണ് അയച്ചതെന്ന് വിശദീകരിച്ച് അത് ഡിലീറ്റ് ചെയ്തു.
സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
