കേരളത്തിൽ കോൺഗ്രസ് പ്രചാരണം നടത്തി, തനിക്കെതിരെ പ്രസ്താവനകൾ നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് ‘ഡാഷ് മോനേ രേവന്താ, നിനക്ക് മറുപടി വരുന്നുണ്ടെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ മറുപടി.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് രേവന്ത് റെഡ്ഡി കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അതിന് യോജിച്ചതാണോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് സ്വയം വിമർശിക്കേണ്ടതാണ്. രേവന്ത് റെഡ്ഡിക്ക് വിശദമായി മറുപടി പിന്നീട് നൽകുമെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
