കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുക: സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി ഉയർന്നുവരുന്ന ചിത്രം ഇത്തവണ കാണാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവായൂരപ്പന്റെ മണ്ണിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ വികാരം വോട്ടുകളായി പ്രതിഫലിക്കുമെന്നുറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. അവ രാഷ്ട്രീയ എതിരാളികൾ സൃഷ്ടിച്ച ‘പൊറാട്ട് നാടകങ്ങൾ’ മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തില്ലെന്നും ബിജെപിയുടെ വിജയത്തെ ബാധിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക