പുതുച്ചേരി പോളിംഗ് സ്റ്റേഷനിൽ വോട്ടർമാരെ സ്വാഗതം ചെയ്തത് സാരി ധരിച്ച റോബോട്ട്

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വീകരിക്കാൻ സാരി ധരിച്ച സൗഹൃദ റോബോട്ട് ഉപയോഗിച്ച് ശ്രദ്ധേയമായ സാങ്കേതിക പരീക്ഷണവുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരുടെ സൗകര്യം വർധിപ്പിക്കാനും യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

“സ്വാഗതം. പുതുച്ചേരിയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ റോബോട്ട് വോട്ടർമാരെ വരവേൽക്കുന്നു. കടമയുടെയും ഉത്തരവാദിത്തത്തിന്റെയും ദിനമാണിത്, നമുക്ക് വോട്ട് ചെയ്യാം.”- സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയോടൊപ്പം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വീഡിയോയിൽ, കൈകളിൽ ട്രേ പിടിച്ച് ചുവന്ന കണ്ണുകളോടെ സന്ദർശകരെ നിരീക്ഷിക്കുന്നതും ചലിക്കുന്ന റോളർ സംവിധാനത്തിൽ സഞ്ചരിക്കുന്നതുമായ റോബോട്ടാണ് കാണുന്നത്.

30 അംഗ നിയമസഭയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടന്ന ദിവസമാണ് ഈ പരീക്ഷണം നടത്തിയത്. മെയ് 4നാണ് ഫലം പ്രഖ്യാപിക്കുക.

ഇതിനിടെ, 2026 ലെ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടിയുടെ (IEVP) ഭാഗമായി 23 രാജ്യങ്ങളിൽ നിന്നുള്ള 43 പ്രതിനിധികളും പുതുച്ചേരിയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിച്ചു. ഡൽഹിയിലെ അഞ്ച് വിദേശ ദൗത്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംഘത്തിൽ പങ്കെടുത്തു.

IEVP 2026 ഉദ്ഘാടനം ചെയ്ത ഗ്യാനേഷ് കുമാർ, രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 20 മുതൽ പ്രതിനിധികൾ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും സന്ദർശനം നടത്തുമെന്ന് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക