കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത്; അതിൽ കെസി വേണുഗോപാലിനും പങ്ക്: വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. കേരളത്തിലെത്തിയ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അതിന് പകരം കൂടുതൽ ശക്തമായ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയതായും, അതിനാലാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് ഈ ഡയലോഗുകൾ അദ്ദേഹത്തിന് എഴുതിക്കൊടുത്തതെന്നും , അതിൽ കെ.സി. വേണുഗോപാൽക്കും പങ്കുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.

പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും, എന്നാൽ ആ തന്ത്രത്തിൽ തങ്ങൾ വീണില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച്പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറുപടി രേഖപ്പെടുത്തുക