ബിജെപി വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ട്: എഎ റഹിം

തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബിജെപിയെ സിപിഐഎം തോൽപ്പിക്കുമെന്ന്വ്യ എ എ റഹിം എംപി ക്തമാക്കി. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ 14 സീറ്റുകളും എൽഡിഎഫ് നേടുമെന്നും അദ്ദേഹം ഒരു വാർത്താ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

ബിജെപി വോട്ടർമാർക്ക് 10,000 രൂപയോ അതിലധികമോ നൽകി വോട്ട് വാങ്ങാൻ ശ്രമിക്കുന്നുവെന്നും റഹിം ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മുന്നേറ്റം കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്തോഷിക്കുന്നതെങ്കിൽ അത് വെറുതെയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പണവും മദ്യവും ഉപയോഗിച്ച് ഈ പ്രദേശത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് റഹിം ആരോപിച്ചു. ചില കുടുംബങ്ങൾക്ക് 10,000 രൂപവരെ നൽകുകയും, ചിലരുടെ വായ്പകൾ പോലും തീർത്ത് കൊടുക്കുകയും ചെയ്യുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവഴിക്കുന്നതെന്നും, ഇത് രാഷ്ട്രീയ പിന്തുണയല്ല മറിച്ച് പണം നൽകി വോട്ടുകൾ നേടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നിരുന്നാലും, അവസാനം വിജയം എൽഡിഎഫിനായിരിക്കുമെന്ന് എ. എ. റഹിം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക