നിതിൻ രാജിന് വീട് നിർമിച്ച് നൽകാൻ സിപിഐഎം; 19ന് വീടിൻ്റെ നിർമാണ പ്രവർത്തനം ആരംഭിക്കും

നിതിൻ രാജിന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചു. ഏപ്രിൽ 19ന് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു. അതേദിവസം വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തറക്കല്ലിടും. തുടർന്ന് പിറ്റേ ദിവസം മുതൽ നിർമാണത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.

നിതിൻ രാജിന്റെ കുടുംബവുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്. വീട് നിർമ്മിക്കുന്ന കാര്യത്തിൽ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ട്. ആദ്യം രണ്ട് സ്ഥലങ്ങൾ പരിഗണിച്ചിരുന്നെങ്കിലും, നിതിനെ അടക്കം ചെയ്ത സ്ഥലത്തുതന്നെ വീട് നിർമ്മിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അതനുസരിച്ച് സിപിഐഎമ്മിന്റെ വീട് അവിടെത്തന്നെ ഉയരും.

ഇതിനിടെ, പ്രതിപക്ഷവും വീട് നിർമ്മിച്ച് നൽകാമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, അവരുടെ പ്രഖ്യാപനങ്ങളെക്കുറിച്ച് പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എ.എ. റഹീം പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക