ഞാന്‍ മലയാളിയല്ല; തമിഴ് പെണ്‍കുട്ടിയാണ്: പഴയ വിവാദത്തെക്കുറിച്ച് സായി പല്ലവി

തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ സായ് പല്ലവി ഇപ്പോൾ ബോളിവുഡ് ചിത്രം രാമായണം-ൽ സീതയായി അഭിനയിക്കുന്ന തിരക്കിലാണ്. രൺബീർ കപൂർ നായകനാകുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്.

ഇതിനിടയിൽ, നാല് വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച സംഭവത്തിൽ താരം പ്രതികരിച്ചു. ഒരു പത്രസമ്മേളനത്തിൽ “നിങ്ങൾ മലയാളിയാണെങ്കിലും എങ്ങനെ നല്ല തമിഴ് സംസാരിക്കുന്നു?” എന്ന ചോദ്യത്തിന്, “ഞാൻ ഒരു തമിഴ് പെൺകുട്ടിയാണ്, മലയാളിയല്ല” എന്നായിരുന്നു സായ് പല്ലവിയുടെ മറുപടി.

എന്നാൽ പിന്നീട് ഈ വാക്കുകൾ വളച്ചൊടിച്ച് “മലയാളി എന്ന് വിളിച്ചതിൽ സായ് പല്ലവി അസന്തോഷം പ്രകടിപ്പിച്ചു” എന്ന രീതിയിൽ പ്രചാരണം നടന്നതായി അവർ പറഞ്ഞു.

“ആ തലക്കെട്ട് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എന്നെതിരെ പ്രചരിക്കുന്നത് ദുഃഖകരമാണ്. ഞാൻ ജനിച്ചതും വളർന്നതും കോയമ്പത്തൂരിലാണ്. എന്റെ മാതൃഭാഷ തമിഴാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ഒരു ഭാഷയെയും അപമാനിക്കാൻ എനിക്ക് ഉദ്ദേശമില്ല,” എന്നും സായ് പല്ലവി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക