പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു: മമ്മൂട്ടി

തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം അതിദാരുണമായ സംഭവമാണെന്ന് നടൻ മമ്മൂട്ടി പ്രതികരിച്ചു. സംഭവവാർത്ത കേട്ടത് അതിയായ ഞെട്ടലോടെയാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

“തൃശ്ശൂരിൽ നടന്ന അതിദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,” എന്നാണ് മമ്മൂട്ടിയുടെ സന്ദേശം.

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇതുവരെ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും ചികിത്സാ നടപടികളും തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക