കായിക മുന്നേറ്റത്തിനായി സച്ചിൻ ടെണ്ടുൽക്കറുടെ ബസ്തർ സന്ദർശനം ; ‘നക്സൽ രഹിത’ മേഖലയ്ക്കുള്ള പുതിയ ഇന്നിംഗ്സ്

ഒരു കാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ബസ്തർ മേഖലയിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ബുധനാഴ്ച സന്ദർശനം നടത്തി. കുട്ടികളിൽ കായിക രംഗത്തേക്കുള്ള ആകർഷണവും പ്രചോദനവും വർധിപ്പിക്കാനായിരുന്നു ഈ സന്ദർശനം.

ബസ്തറിലെ ദന്തേവാഡ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം, യുവാക്കളുമായി ഇടപഴകുകയും കായിക രംഗത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. പ്രദേശത്തെ യുവതലമുറയെ കായിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം.

സന്ദർശനത്തെ സ്വാഗതം ചെയ്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് മാവോയിസ്റ്റ് ഭീഷണികളിൽ നിന്ന് മോചിതമാകുന്ന മേഖലയിലെ പുതിയ തുടക്കമായി ഇത് വിലയിരുത്തി. കായികവും വിദ്യാഭ്യാസവും മുഖേന സമാധാനവും വികസനവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കൂടുതൽ ശക്തി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് സമാധാനാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനും ഇത്തരം ഇടപെടലുകൾ നിർണായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക