ഇത്തവണ തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരപരമായ ആഘോഷം മാത്രം നടത്താൻ ധാരണ

തൃശൂർ പൂരം ആഘോഷത്തിൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തി പൂരം സംഘടിപ്പിക്കാനാണ് ധാരണയായത്. മുണ്ടത്തിക്കോട് പടക്കശാലാ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്.

ഇന്ന് രാവിലെ പാറമേക്കാവ് ദേവസ്വം സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ചേർന്ന യോഗത്തിൽ പൂർണ്ണമായും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ ആഘോഷങ്ങൾ പതിവുപോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം.

കേന്ദ്രമന്ത്രിയായ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.
കുടമാറ്റം ചെറിയ രീതിയിൽ, ഏകദേശം 15 മിനിറ്റായി പരിമിതപ്പെടുത്തും. മത്സര കുടമാറ്റം പേരിനായി മാത്രമായി നടത്താനും ധാരണയായി. ആനകളുടെ എണ്ണം കുറയ്ക്കില്ല.

മറുപടി രേഖപ്പെടുത്തുക