ഒരു സംവിധായകൻ കാരണം ഞാൻ നരകയാതന അനുഭവിച്ചു: നടി പ്രഗതി

തെലുങ്ക് സിനിമാ രംഗത്ത് സഹനടിയായി ശ്രദ്ധ നേടിയ പ്രഗതി മഹാദേവി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഒരു കയ്പേറിയ അനുഭവം പങ്കുവെച്ചു. ഒരു സംവിധായകനോടൊപ്പം ജോലി ചെയ്തപ്പോൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടതായും ആ അനുഭവം തനിക്ക് ‘നരകം’ പോലെ തോന്നിയതായും അവർ തുറന്നുപറഞ്ഞു.

ആ സംഭവത്തിന് ശേഷം ആ സംവിധായകനോടൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന് ഉറച്ച തീരുമാനത്തിലെത്തിയതായും അവർ വ്യക്തമാക്കി. പണത്തേക്കാൾ നല്ല കഥാപാത്രങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും, കഥയോ വേഷമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ വലിയ അവസരങ്ങൾ പോലും തള്ളിക്കളയാൻ മടിക്കില്ലെന്നും പ്രഗതി പറഞ്ഞു.

അതേസമയം, അഭിനയത്തിനപ്പുറം ഫിറ്റ്നസ് രംഗത്തും പ്രഗതി ശ്രദ്ധേയയാണ്. പവർലിഫ്റ്റിംഗിൽ ചാമ്പ്യനായ അവർ, 50 വയസിലും ജിമ്മിൽ കഠിനമായ പരിശീലനം തുടരുകയും മത്സരങ്ങളിൽ മെഡലുകൾ നേടുകയും ചെയ്യുന്നു. ഫിറ്റ്നസ് തന്റെ ജീവിതത്തിന്റെ അഭിന്ന ഘടകമാണെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക