പുതുപ്പള്ളിയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ട്രോങ് റൂമിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് താൻ മുൻപ് തന്നെ പരാതി നൽകിയിരുന്നുവെന്നും, അതിന് പിന്നാലെ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ നടത്തുന്നത് സൗകര്യക്കുറവുണ്ടാക്കിയെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പ്രതികരണങ്ങൾ ഫലം വന്നതിന് ശേഷം മാത്രമേ പറയൂവെന്നും, മെയ് 4ന് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വോട്ടിങ് മെഷീനുകൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
