കോൺഗ്രസിന്റെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ല​ഭിക്കും; പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല: കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ കണക്കുകൾ പ്രകാരം യുഡിഎഫിന് 80 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അതേ പ്രവചനമാണ് നൽകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന വിലയിരുത്തലുമായി താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടത്തേണ്ടതില്ലെന്നും, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തോറ്റാൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്നത് പ്രസക്തിയില്ലെന്നും, ജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ യുഡിഎഫ് ടീമിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയം ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകളെയും സർക്കാരിന്റെ നടപടികളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക