കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മെയ് രണ്ടുവരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് നിലവിലുള്ളത്.

മെയ് 2 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെയും മറ്റന്നാളും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. നാളെ വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ലഭിച്ചതോടെ ഉയർന്ന താപനിലയിൽ നിന്ന് ചെറിയൊരു ആശ്വാസം ലഭിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക