കേരളത്തിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലങ്ങൾ തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്നും സർവെ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് മികച്ച സാധ്യത ഉറപ്പിക്കുന്നതാണ് ഈ സർവെ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന ചില സർവെകളുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്ത എം.വി. ഗോവിന്ദൻ മാസ്റ്റർ, അവയുടെ വിവരശേഖരണ രീതിയെ കുറിച്ചും സംശയം ഉയർത്തി. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുന്ന അനുകൂല സർവെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
