എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകും; എൽഡിഎഫിന് ഭരണതുടർച്ച ഉറപ്പ്: എം.എ. ബേബി

എൽഡിഎഫിന് സംസ്ഥാനത്ത് വീണ്ടും ഭരണതുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണതുടർച്ച പ്രവചിച്ചിരുന്നുവെന്നും അന്ന് പ്രവചനത്തെക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തവണയും പ്രവചനങ്ങളെ മറികടന്ന് കൂടുതൽ സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.എ. ബേബി വ്യക്തമാക്കി.

എക്സിറ്റ് പോളുകൾ ചിലപ്പോൾ തിരഞ്ഞെടുപ്പ് ഫലങ്ങളോട് അടുത്തെത്താറുണ്ടെങ്കിലും ചിലപ്പോൾ പൂർണമായും വ്യത്യസ്തമായിരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ കേരളത്തിൽ എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയാകും വരികയെന്നും എം.എ. ബേബി പറഞ്ഞു. എൽഡിഎഫ് പ്രവർത്തകർ ഈ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക