കൂടിയാലോചനകളിലൂടെ മാത്രമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക; യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല: പികെ കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം പ്രവർത്തനത്തിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിശ്വാസത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയും വിജയത്തെക്കുറിച്ച് പ്രതികരിച്ചു. “ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെ ഫലം വന്നതായി സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രതിപക്ഷം ഇല്ലാത്ത ജില്ലയാകുമെന്ന് ഉറപ്പുണ്ടായിരുന്നിടത്ത് അതേ ഫലമാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തവനൂരിലെ വിജയം കേരള രാഷ്ട്രീയത്തിന് തന്നെ മാതൃകയാണെന്നും, സ്ഥാനാർത്ഥിയുടെ സമുദായ വോട്ടുകൾ പോലും ലഭിക്കാതിരുന്ന സാഹചര്യത്തിലും നേടിയ വിജയം ലീഗിന്റെ “തൊപ്പിയിലെ പൊൻതൂവൽ” ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടിയാലോചനകളിലൂടെ മാത്രമേ ഭാവി തീരുമാനങ്ങൾ ഉണ്ടാകൂവെന്നും യാതൊരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പാർട്ടി എന്ന നിലയിൽ ചർച്ചകളിലൂടെ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും, ലീഗ് ചരിത്രം സൃഷ്ടിക്കുന്ന പാർട്ടിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക