പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവർണർ രാജി സ്വീകരിക്കുകയും, പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇതിനിടെ, വൻ വിജയത്തിന് പിന്നാലെ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ ഉടൻ കേരളത്തിലെത്തും. ഘടകകക്ഷികളുമായി കോൺഗ്രസ് ഉടൻ ചർച്ചകൾ ആരംഭിക്കും. ഭരണസംവിധാനം പുതുക്കിപ്പണിയും എന്ന് വിഡി സതീശൻ അറിയിച്ചു.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട യു.ഡി.എഫ് ചര്‍ച്ചകൾ ഉടൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും. സീറ്റ് വിഭജനത്തിൽ യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നും, മൂന്ന് സീറ്റുകൾ ഘടകകക്ഷികൾ കോൺഗ്രസിന് അധികമായി നൽകിയതായും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള വ്യക്തിപരമായ ചർച്ചകൾ ഒഴിവാക്കിയതായും, തീരുമാനം വളരെ വേഗം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക