നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യത്തെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രിഎ രേവന്ത് റെഡ്ഢി രംഗത്ത്. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
“അസാധാരണവും കഠിനാധ്വാനവും പ്രചോദനാത്മകവുമായ വിജയത്തിന്” യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ “ചരിത്രപരമായ” വിജയത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഖാർഗെ, പ്രിയങ്ക ഗാന്ധി , കെസി വേണുഗോപാൽ എന്നിവരെയും അദ്ദേഹം പ്രത്യേകിച്ച് അഭിനന്ദിച്ചു.
കേരളത്തിലെ പ്രചാരണ വേളയിൽ തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും സംസ്ഥാനത്തെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വികസന രാഷ്ട്രീയത്തിൽ വിശ്വാസമുള്ള ജനങ്ങൾ, ഒരു ദശാബ്ദകാലത്തെ നിരാശയ്ക്കും വഞ്ചനയ്ക്കും ശേഷം കോൺഗ്രസ് സർക്കാരിന് കീഴിൽ മികച്ച ഭാവിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
