കോൺഗ്രസ് പാർട്ടിക്ക് എപ്പോഴും അധികാരസ്ഥാനങ്ങൾക്ക് മുകളിലാണ് ജനങ്ങൾ : കെ.സി. വേണുഗോപാൽ

കർണ്ണാടക മുഖ്യമന്ത്രി പദവിയിൽ നിന്നുള്ള സിദ്ധരാമയ്യയുടെ രാജിക്കും സംസ്ഥാനത്തെ ദ്രുതഗതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കും പിന്നാലെ നിർണ്ണായക പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പാർട്ടിക്ക് എപ്പോഴും അധികാരസ്ഥാനങ്ങൾക്ക് മുകളിലാണ് ജനങ്ങളെന്നും അച്ചടക്കമാണ് പ്രധാനമെന്നും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലൂടെയാണ്ക ർണ്ണാടകയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്.

” ഞാൻ എന്നതിനും അധികാരത്തിനും മുകളിലാണ് ജനങ്ങൾ. കാരണം കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടിയാണ് ഞങ്ങളുടെ കുടുംബം, ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യം.”- അദ്ദേഹം പറഞ്ഞു .

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ആ രാജി കർണ്ണാടക ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെ.സി. വേണുഗോപാലിന്റെ ഈ പരാമർശങ്ങൾ . പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കാനൊരുങ്ങുന്ന വേളയിൽ, പാർട്ടിയിലെ അച്ചടക്കവും കൂട്ടായ നേതൃത്വവും ഉറപ്പിച്ചു പറയുന്ന സന്ദേശമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഈ പ്രസ്താവനയെ വിലയിരുത്തുന്നത്.

മറുപടി രേഖപ്പെടുത്തുക