മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
2006-ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോതമംഗലം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായി അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം പിന്നീട് നടക്കും.
